കോട്ടയം:സ്വന്തം നാട്ടിൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് കണ്ട് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ജന്മനാടായ ഏറ്റുമാനൂരിലെ കാണക്കാരി ക്ഷേത്രത്തിന് സമീപമുള്ള ഹരിയുടെ അഞ്ജനം എന്ന വസതിയിലാണ് പ്രധാനമന്ത്രിയുടെ 'മൻ കി ബാത്ത്' കാണാൻ കേന്ദ്രമന്ത്രി എത്തിയത്. അരമണിക്കൂറോളം അഞ്ജനത്തിലെ സ്വീകരണ മുറിയിൽ ഇരുന്ന് കുടുംബാംഗങ്ങളോടും പാർട്ടി പ്രവർത്തകരോടും ഒപ്പം അദ്ദേഹം പ്രധാന മന്ത്രിയുടെ പ്രഭാഷണം കണ്ടു.
പ്രഭാഷണത്തിൽ അട്ടപ്പാടിയിലെ ആദിവാസി വനിതകൾ നിർമിക്കുന്ന കാർത്തുമ്പി കുടകളെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ താത്പര്യമാണ് ഇത് കാണിക്കുന്നതെന്ന് മന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു. മൻകി ബാത്തിന് ആതിഥ്യമരുളിയ കുടുംബത്തോടൊപ്പം ചിത്രവുമെടുത്താണ് അദ്ദേഹം മടങ്ങിയത്.