കേരളം

kerala

ETV Bharat / state

കോളജ് പരിസരത്ത് വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി ഒഡിഷ സ്വദേശി എക്സൈസ് പിടിയിൽ - GANJA SEIZED IN KOZHIKODE - GANJA SEIZED IN KOZHIKODE

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിന് സമീപം വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി ഒഡിഷ സ്വദേശി എക്‌സൈസിന്‍റെ പിടിയിലായി.

കഞ്ചാവ് പിടികൂടി  GANJA SEIZED  GANJA SEIZED FROM ODISHA NATIVE  Latest Malayalam News
Vikram Naik (ETV Bharat)

By ETV Bharat Kerala Team

Published : Sep 11, 2024, 10:55 PM IST

കോഴിക്കോട് :വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി ഒഡിഷ സ്വദേശി എക്സൈസിന്‍റെ പിടിയിൽ. ഒഡിഷ ഗഞ്ചാം ജില്ലയിലെ ഇന്ധനാപൂർ സ്വദേശി വിക്രം നായിക് (32 )നെയാണ് ഫറോക്ക് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 820 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിനടുത്ത് മലബാർ ബോട്ടാണിക്കൽ ഗാർഡന്‍റെ സമീപത്തുവച്ചാണ് പ്രതി പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. ഈ ഭാഗത്തെ കോളജ് വിദ്യാർഥികൾക്കും മറ്റ് ലഹരി ഉപയോഗിക്കുന്നവർക്കും വിതരണം ചെയ്യുന്നതിന് എത്തിച്ചതായിരുന്നു കഞ്ചാവ്. നാട്ടിൽ പോയി വരുമ്പോൾ അവിടെ നിന്നും കൊണ്ടുവന്ന് കോഴിക്കോട്ടെത്തിച്ച് ചെറിയ പാക്കറ്റുകൾ ആക്കി വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പരിശോധനയ്ക്ക് ഫറോക്ക് എക്സൈസ് ഇൻസ്പെക്‌ടർ ജി. ഗിരീഷ് കുമാർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് മിൽട്ടൺ, പ്രിവന്‍റിവ് ഓഫിസർ ഗ്രേഡ് റെജി, സിഇഒ മാരായ പ്രശാന്ത്, അനിൽ, അർജുൻ വനിത സിവിൽ എക്സൈസ് ഓഫിസർ രശ്‌മി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് ഡ്രൈവർ എഡിസൺ നേതൃത്വംനൽകി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. വരും ദിവസങ്ങളിലും ലഹരിക്കെതിരെയുള്ള പരിശോധന കർശനമായി നടത്തുമെന്ന് എക്സൈസ് അറിയിച്ചു.

Also Read : തൃശൂർ വടക്കാഞ്ചേരിയിൽ ട്രെയിനിൽ കടത്തുകയായിരുന്ന നാല് കിലോയിലധികം കഞ്ചാവ് പിടികൂടി - GANJA SEIZED IN TRISSUR

ABOUT THE AUTHOR

...view details