കോഴിക്കോട്:കൊടുവള്ളിയിൽ വില്‍പനക്കായി സൂക്ഷിച്ച കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ. കൊളത്തുകര സ്വദേശി നൗഷാദ് ഗുലാമാണ് (48) പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും 1.150 കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
കൊടുവള്ളി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതി പിടിയിലായത്. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ നൗഷാദെന്ന് പൊലീസ് അറിയിച്ചു. ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ കഞ്ചാവ് എത്തിക്കാറുള്ളത്.