മലപ്പുറം: വിശുദ്ധ മാസമായ റമദാനിലെ ആദ്യ വെള്ളിയാഴ്‌ച, ജുമുഅ നമസ്‌കാരത്തിനായി ഇസ്ലാം മത വിശ്വാസികൾ ഒരുമിച്ചു കൂടി. റമദാനിലെ ആദ്യ പത്ത് ദിനങ്ങൾ കാരുണ്യത്തിന്‍റേതാണ്. ഈ ദിനങ്ങളിൽ വിശ്വാസികൾക്ക് മേൽ നാഥന്‍റെ കാരുണ്യമുണ്ടാകുമെന്നാണ് വിശ്വാസം. അതിൽ തന്നെ ഏറെ പുണ്യം നിറഞ്ഞ ദിനമാണ് ആദ്യ വെള്ളിയാഴ്‌ച.
റമദാന് തുടക്കം, അനുഗ്രഹങ്ങൾ പെയ്‌തിറങ്ങുന്ന ആദ്യ വെള്ളിയാഴ്‌ചയില്‍ ഒരുമിച്ച് വിശ്വാസികൾ - Friday prayer Ramadan jumuah
വിശുദ്ധ മാസമായ റമദാന് തുടക്കമായി, ഏറെ പുണ്യം നിറഞ്ഞ ദിനമായ വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരത്തിനായി ഇസ്ലാം മത വിശ്വാസികൾ ഒരുമിച്ചുകൂടി.
Published : Mar 16, 2024, 3:34 PM IST
ജുമുഅ നമസ്‌കാരവും അതിനായുള്ള ഒരുമിച്ചു കൂടലമാണ് ഈ ദിനത്തെ സവിശേഷമാക്കുന്നത്. രാവിലെ മുതൽ തന്നെ വിശ്വാസികൾ അതിനായി ഒരുക്കങ്ങള്‍ തുടങ്ങും. ഖുർആൻ പാരായണങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയുമാണ് ഈ ദിനത്തെ സമ്പന്നമാക്കുക.
റമദാനിന്‍റെ മഹത്വവും മനുഷ്യർക്ക് കാരുണ്യം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും ജുമുഅ ഖുത്തുബയിലൂടെ ഇമാമുമാർ വിശ്വാസികളുമായി പങ്കുവെയ്ക്കും. ലോക നന്മയ്ക്കായി പ്രാർത്ഥനകൾ കൂടി നടത്തിയാണ് ജുമുഅക്ക് ശേഷം വിശ്വാസികൾ പിരിയുക. ഇസ്ലാമിക വിശ്വാസ പ്രകാരം എല്ലാ സുഖ ദുഃഖങ്ങളും വെടിഞ്ഞ് ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്.