കാസർകോട് :ഫുട്‌ബോൾ മത്സരത്തിൻ്റെ വിജയത്തിൽ റോഡിൽ അഭ്യാസ പ്രകടനം നടത്തിയ അൻപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. പടന്ന ടൗണിൽ സ്പോർട്‌സ് ക്ലബിൻ്റെ നേതൃത്വത്തിൽ പടന്ന പ്രീമിയർ ലീഗിൻ്റെ വിജയാഘോഷത്തിൻ്റെ ഭാഗമായാണ് വാഹന റാലി നടത്തിയത്.
ബൈക്ക്, കാർ എന്നിവയിൽ അതിരു കടന്ന വിജയാഘോഷം നടത്തുകയായിരുന്നു. ഡ്രൈവറുടെ കാഴ്‌ച മറയ്‌ക്കുന്ന രീതിയിൽ ബോണറ്റിലും മുകൾ ഭാഗത്തും ഡിക്കിയിലും ഇരുന്നാണ് ചിലർ ആഘോഷിച്ചത്.