വയനാട്:ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് മണ്ഡലത്തില്‍ ഉള്‍പ്പെട്ടതോല്‍പ്പെട്ടിയിലെ കോൺഗ്രസ് നേതാവിന്‍റെ മില്ലിൽ നിന്നും ഭക്ഷ്യ കിറ്റുകൾ പിടികൂടി. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും ഫോട്ടോ പതിപ്പിച്ച ഭക്ഷ്യകിറ്റുകളാണ് പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ പിടികൂടിയത്. കോണ്‍ഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡന്‍റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലിലായിരുന്നു കിറ്റുകള്‍ സൂക്ഷിച്ചിരുന്നത്.
മേപ്പാടി, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനുള്ളതാണെന്നുള്ള വിവരം കിറ്റിന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ട് ലഭിക്കാൻ വേണ്ടി കോണ്‍ഗ്രസ് വിതരണം ചെയ്യാന്‍ വച്ച കിറ്റുകളാണ് പിടികൂടിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.