കേരളം

kerala

ETV Bharat / state

ഫുട്‌ബോള്‍ മൈതാനത്ത് കരിമരുന്ന് പ്രയോഗം, പടക്കങ്ങള്‍ ദിശ മാറി കാണികള്‍ക്കിടയില്‍ പതിച്ചു; അരീക്കോട് 30ലധികം പേര്‍ക്ക് പരിക്ക് - FIRECRACKERS EXPLOSION AT GROUND

തീപ്പൊരി വീണ് പൊള്ളലേറ്റും ഗാലറിയില്‍ നിന്ന് ചിതറി ഓടിയപ്പോള്‍ വീണുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്.

MALAPPURAM FOOTBALL GROUND FIRE  FIRECRACKERS EXPLODE AT GROUND  ഫുട്‌ബോള്‍ മൈതാനത്ത് പൊട്ടിത്തെറി  ഫുട്‌ബോള്‍ മൈതാനത്ത് തീപിടിത്തം
Representative Image (ANI)

By ETV Bharat Kerala Team

Published : Feb 19, 2025, 7:13 AM IST

മലപ്പുറം :അരീക്കോട് ഫുട്‌ബോള്‍ മൈതാനത്ത് പടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ 30ലധികം പേര്‍ക്ക് പരിക്കേറ്റതായി പൊലീസ്. അരീക്കോട് തെരട്ടമ്മലില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പരിക്കേറ്റവര്‍ ചികിത്സയിലാണ്.

ഫുട്‌ബോള്‍ മത്സരം നടക്കുന്നതിന് മുന്നോടിയായി ഗ്രൗണ്ടില്‍ പടക്കം പൊട്ടിച്ചിരുന്നു. പിന്നാലെ കാണികള്‍ ഇരിക്കുന്നിടത്തേക്ക് തീപടര്‍ന്നു. മത്സരം കാണാനെത്തിയ 30ലധികം പേര്‍ക്കാണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സെവന്‍സ് ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. മൈതാനത്തിന്‍റെ നടുവിലായിരുന്നു കരിമരുന്ന് പ്രയോഗം. പൊട്ടിത്തെറിച്ച പടക്കങ്ങള്‍ ദിശമാറി കാണികള്‍ക്കിടയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് വിവരം. തീപ്പൊരി വീണും പരിഭ്രാന്തരായി ചിതറി ഓടിയപ്പോള്‍ വീണുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്.

പരിക്കേറ്റവരെ ചികിത്സയ്‌ക്കായി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് വ്യക്തമാക്കി.

Also Read: മദ്യലഹരിയില്‍ വാക്കുതര്‍ക്കം; യുവാവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ചു, ബന്ധു അറസ്റ്റില്‍

ABOUT THE AUTHOR

...view details