പത്തനംതിട്ട: പൊതു ഇടത്തിൽ മദ്യപിച്ചത് ചോദ്യം ചെയ്‌തതിന് എക്‌സൈസ് ഉദ്യോഗസ്ഥരെ മർദിച്ചതായി പരാതി. പത്തനംതിട്ട ചിറ്റാർ റേഞ്ചിലെ എക്‌സൈസ് ഉദ്യോഗസ്ഥരാണ് പരാതി നൽകിയത്.
സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുട്ടികൾ കടന്നുപോകുന്ന വഴിയിലിരുന്ന് മദ്യപിക്കാൻ പാടില്ലെന്നും സ്ത്രീകളെ ശല്യം ചെയ്‌തതെന്തിനാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ ചോദിക്കുന്നത് വീഡിയോയില്‍ കാണാം.