കോഴിക്കോട് :എരഞ്ഞിപ്പാലം ഹോളിക്രോസ് കോളജില്‍ ഒന്നാംവർഷ വിദ്യാർഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌തതായി പരാതി. ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങ് വിരുദ്ധ നിയമ പ്രകാരം നടക്കാവ് പൊലീസ് കേസെടുത്തു. ആരോപണ വിധേയരായ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തതായി ഹോളിക്രോസ് കോളജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഷൈനി ജോര്‍ജ് അറിയിച്ചു.
ഫെബ്രുവരി 14 ന് കോളജ് ആര്‍ട്‌സ് ഡേയ്‌ക്ക് ഇടെയായിരുന്നു റാഗിങ് എന്നാണ് പരാതിയിൽ പറയുന്നത്. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി വിഷ്‌ണു കൂളിങ് ഗ്ലാസ് വച്ച് നൃത്തം ചെയ്‌തിരുന്നു. വിഷ്‌ണുവിന്‍റെ ഗ്ലാസ് എടുത്തുമാറ്റി സീനിയര്‍ വിദ്യാര്‍ഥികളായ ആറു പേര്‍ റാഗ് ചെയ്തെന്നാണ് പരാതി. മര്‍ദനത്തില്‍ വിഷ്‌ണുവിന് കാലിനും തലക്കും പരിക്കേറ്റതായി പരാതിയില്‍ പറയുന്നു.