തൃശൂർ:ചാലക്കുടി മോതിരക്കണ്ണിയില്‍ രണ്ടാഴ്‌ചയായി കാട്ടാന ആക്രമണം രൂക്ഷം. പരിയാരത്ത് കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ഫെൻസിങ് തകർത്താണ് കാട്ടാന ജനവാസ മേഖലകളിലേക്ക് എത്തുന്നത്.
ഇലക്ട്രിക് ഫെൻസിങ്ങിന്‍റെ തകരാർ പരിഹരിക്കുന്നതിന് കൃത്യമായ ഇടപെടൽ വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി. പലപ്പോഴും വനം വകുപ്പ് ഓഫിസര്‍മാര്‍ ഫോൺ എടുക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. ആനയെ തുരത്തുന്നതിന് യാതൊരുവിധ സംവിധാനങ്ങളും ഇല്ലാതെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.