തൃശൂർ: അതിരപ്പള്ളി മലക്കപ്പാറ റോഡിൽ കാട്ടാനകൾ ആംബുലൻസ് ആക്രമിക്കാൻ ശ്രമിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് ആക്രമണം ഒഴിവാക്കിയത്. ഒരു പിടിയാനയും കുട്ടിയാനയും ആണ് ആംബുലൻസ് തടഞ്ഞത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് വാൽവ് ഹൗസ് ഭാഗത്തുവച്ചാണ് രണ്ട് ആനകൾ ആംബുലൻസിന് നേരെ പാഞ്ഞടുത്തത്. ആംബുലൻസ് ഡ്രൈവർ അശോകൻ വാഹനത്തിന്‍റെ എൻജിൻ ഇരമ്പിച്ചു ശബ്‌ദം ഉണ്ടാക്കിയതിനാൽ ആനയും കുട്ടികളും കാടുകയറി.