പാലക്കാട് :വ്യാജവോട്ട് വിവാദം പിടിവിടാതെ തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു കമ്മിഷൻ പാലക്കാട് മണ്ഡലത്തിലെ സംശയാസ്‌പദമായ വോട്ടർമാരുടെ പട്ടിക തയ്യാറാക്കി. രഹസ്യമായി തയ്യാറാക്കിയ പട്ടിക അതാത് പോളിങ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സംശയാസ്‌പദ വോട്ടർമാരുടെ പട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ - SUSPECTED VOTERS LIST BY EC
രഹസ്യമായി തയ്യാറാക്കിയ പട്ടിക അതാത് പോളിങ് ഉദ്യോഗസ്ഥർക്ക് മാത്രമേ കൈമാറിയിട്ടുള്ളൂ.
Published : Nov 20, 2024, 10:01 AM IST
ആ ലിസ്റ്റിലുൾപ്പെട്ട വോട്ടർമാർ എത്തിയാൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ എന്നാണ് പ്രിസൈഡിങ് ഓഫിസർമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഏജൻ്റുമാർ തടസവാദം ഉന്നയിച്ചാൽ താത്‌കാലികമായി വോട്ട് ചെയ്യാൻ അനുവദിക്കണമെന്നും ഫോട്ടോ എടുത്ത് ഒപ്പ് വാങ്ങണമെന്നും കലക്‌ടർ നിർദേശിച്ചിട്ടുണ്ട്.
വോട്ട് നിയമവിരുദ്ധമാണെങ്കിൽ കർശന നിയമനടപടി ഉണ്ടാവും. വ്യാജ വോട്ടിനെക്കുറിച്ച് പ്രധാന മുന്നണികളെല്ലാം പരാതിയുമായി എത്തിയ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കലക്‌ടറുടെ നടപടി.
Also Read:വിധി എഴുതി പാലക്കാട്, ആദ്യമണിക്കൂറില്‍ മികച്ച പോളിങ്