കോഴിക്കോട് : എലത്തൂരില്‍ സ്‌കൂട്ടറില്‍ ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന പൊയില്‍ക്കാവ് സ്വദേശി ഷില്‍ജ ലോറി തട്ടി മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവർ അറസ്റ്റില്‍. മലപ്പുറം താനൂർ സ്വദേശി കോയയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
എലത്തൂരിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവം; ഡ്രൈവർ അറസ്‌റ്റിൽ - ELATHUR SCOOTER ACCIDENT DEATH - ELATHUR SCOOTER ACCIDENT DEATH
വെള്ളിയാഴ്‌ച രാത്രിയാണ് അപകടം നടന്നത്. അമിതവേഗത്തില്‍ എത്തിയ ലോറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. മലപ്പുറം താനൂർ സ്വദേശിയായ ലോറി ഡ്രൈവർ അറസ്‌റ്റിലായി.
Published : Jun 2, 2024, 12:24 PM IST
ഹോണ്‍ മുഴക്കി അമിതവേഗത്തില്‍ മറ്റു വാഹനങ്ങളെ മറികടന്നു പോകുന്ന ലോറിയുടെ ചിത്രം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. തെറ്റായ ദിശയിലാണ് ലോറി സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്‌തമായി. അപകടം ഉണ്ടായത് അറിഞ്ഞില്ലെന്നാണ് ഡ്രൈവറുടെ മൊഴി. വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം നടന്നത്. അപകടത്തെത്തുടർന്ന് പൊലീസും ആംബുലൻസും എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.
Also Read:വാൽപ്പാറയിൽ കാട്ടാന ആക്രമണം; 18 കാരന് ദാരുണാന്ത്യം