പത്തനംതിട്ട: തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് മദ്യലഹരിയില്‍ ബസ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മല്ലപ്പള്ളി ആഞ്ഞിലിത്താനം സ്വദേശി ജെബിന്‍ (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ ആയിരുന്നു സംഭവം.
തിരുവല്ല-മല്ലപ്പള്ളി റൂട്ടിലോടാന്‍ തയാറാക്കിയിട്ടിരുന്ന ഓര്‍ഡിനറി ബസില്‍ കയറി ഇയാള്‍ ബസ് സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. മദ്യലഹരിയിലാണ് ഇയാൾ ബസിൽ കയറിയത്. ബസ് സ്റ്റാർട്ട് ആയത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഓടിയെത്തി ഇയാളെ തടഞ്ഞുവച്ചു. തുടർന്ന് കെഎസ്ആര്‍ടിസി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.