കോഴിക്കോട്: വിൽപ്പനയ്ക്കായി സൂക്ഷിച്ച 224 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. വേങ്ങേരി നെടുങ്ങോട്ടൂർ കാട്ടിൽപറമ്പ് വീട്ടിൽ കെ പി പ്രവീൺ (25) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ രാജീവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വേങ്ങേരി ബൈപ്പാസിൽ നിന്ന് പ്രോവിഡൻസ് കോളേജിലേക്ക് പോകുന്ന റോഡിന് സമീപം വെച്ചാണ് പൊലീസ് സംഘം പ്രവീണിനെ അറസ്‌റ്റ് ചെയ്‌തത്. ബെംഗളൂരുവിൽ നിന്നാണ് പ്രതി ഹാഷിഷ് ഓയിൽ കൊണ്ടുവന്നിരിക്കുന്നത്. ഇതിന് 10 ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് സംഘം അറിയിച്ചു.