വയനാട് : ദുരന്ത ഭൂമി ആണെങ്കിലും ആരും പട്ടിണി കിടക്കരുതെന്ന് നിർബന്ധമുണ്ട് അധികൃതർക്ക്. രാവിലെ പുറപ്പെടുന്ന ദൗത്യ സേനയ്ക്ക് മല മുകളിലും പാറകൾക്കിടയിലും ഭക്ഷണം എത്തിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. ഇവിടെയാണ് അർജുനും കൂട്ടരും മിടുക്ക് കാട്ടിയത്. 10 കിലോയോളം വരുന്ന ഭക്ഷണം കൊണ്ട് പോകാവുന്ന ഡ്രോൺ ക്യാമറയുമായാണ് ഇവർ എത്തിയത്. ഇത് ദൗത്യ സേനയ്ക്ക് എറേ സഹായമായി.
വയനാട്ടിലെ ദുരന്ത ഭൂമിയിൽ മലമുകളിലും പാറക്കെട്ടുകളിലും ഭക്ഷണം എത്തിച്ച് ഡ്രോൺ - Drones help deliver food - DRONES HELP DELIVER FOOD
10 കിലോയോളം ഭക്ഷണം കൊണ്ട് പോകാവുന്ന ഡ്രോൺ ക്യാമറയുമായാണ് ദൗത്യ സേനയെ സഹായിക്കാനായി അർജുനും കൂട്ടരും എത്തിയത്.
Drones help deliver food to rescue teams (Etv Bharat)
Published : Aug 5, 2024, 7:48 PM IST
ഏതു കാലാവസ്ഥയിലും എവടെ വേണമെങ്കിലും ഭക്ഷണം എത്തിക്കാൻ കഴിയും. ഈ ഏഴു ദിവസത്തിനുള്ളിൽ സേനയ്ക്കും ഫയർ ഫോഴ്‌സിനും മറ്റുള്ള രക്ഷാപ്രവർത്തകർക്കും ഭക്ഷണം എത്തിക്കാൻ കഴിഞ്ഞതിന്‍റെ സംതൃപ്‌തിയിലാണ് ഇവർ. അർജുന് പുറമെ ശബരിയും ഹർഷനും സംഘത്തിലുണ്ട്. ശബരി മറ്റൊരു ഡ്രോൺ വഴി എവിടെയാണ് ആളുകൾ ഉള്ളതെന്ന് നിരീക്ഷിക്കും. ഭക്ഷണം നൽകുന്ന ഡ്രോണിനു വഴികാട്ടാൻ ഈ ഒരു കുഞ്ഞൻ ഡ്രോണും ഉണ്ടാകും.