തിരുവനന്തപുരം :സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതൽ (മെയ് 2) പ്രാബല്യത്തിൽ. ഇന്ന് മുതൽ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിലെ മാറ്റങ്ങൾ ഇവയൊക്കെ,
- റോഡ് ടെസ്റ്റിന് ശേഷം മാത്രമായിരിക്കും എച്ച് ടെസ്റ്റ് (നേരത്തെ ആദ്യം എച്ച് ടെസ്റ്റും പിന്നീട് റോഡ് ടെസ്റ്റുമായിരുന്നു).
- റോഡ് ടെസ്റ്റിൽ കയറ്റത്തിൽ നിർത്തി വാഹനം പുറകിലോട്ട് പോകാതെ മുന്നോട്ടെടുക്കണം, പാർക്കിങ്, വളവിലൂടെയും കയറ്റിറക്കങ്ങളിലൂടെയും വാഹനം ഓടിക്കണം.
- ഡ്രൈവിങ് ടെസ്റ്റിന് 15 വർഷം പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കില്ല.
- ഓട്ടോമാറ്റിക് വാഹനങ്ങൾ അനുവദിക്കില്ല.
- പ്രതിദിന ഡ്രൈവിങ് ടെസ്റ്റ് 60 ആയി നിജപ്പെടുത്തും.
പരിഷ്‌കരിച്ച രീതിയിൽ ട്രാക്കുകൾ സജ്ജമാകാത്ത സാഹചര്യത്തിലാണ് ഇത്രയും മാറ്റങ്ങളോടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതൽ നടപ്പിലാക്കുന്നത്. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സംയുക്ത സമര സമിതി ടെസ്‌റ്റ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്‌തു. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാനും അന്നേ ദിവസം ഡ്രൈവിങ് ടെസ്‌റ്റ് ബഹിഷ്‌ക്കരിക്കാനും ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്‌ടേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.