കന്യാകുമാരി:സ്ത്രീധന പീഡനത്തെ തുടർന്ന് മലയാളി യുവതി തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്‌തു. കോളജ് അധ്യാപികയായ കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതിയാണ് മരണപ്പെട്ടത്. ആത്മഹത്യക്ക് പുറകെ ഭർതൃ വീട്ടിലെ സ്ത്രീധന പീഡനങ്ങള്‍ വിവരിച്ച് ശ്രുതി വീട്ടിലേക്കയച്ച ശബ്‌ദ സന്ദേശവും പുറത്തു വന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രുതി അമ്മയ്ക്ക് വാട്‌സ്ആപ്പ് വഴി അയച്ച ശബ്‌ദ സന്ദേശമാണ് പുറത്തു വന്നത്.
തന്‍റെ ഭർത്താവ് പാവമാണെന്നും എന്നാൽ ഭർതൃ മാതാവ് തന്നെ വീട്ടിൽ നിന്നും ഇറക്കിവിടാനാണ് ശ്രമിക്കുന്നതെന്നും ശ്രുതി ശബ്‌ദ സന്ദേശത്തിൽ പറയുന്നു. ഭർതൃ വീട്ടുകാർക്ക് താന്‍ മരിച്ചാൽ ശരീരം പോലും വിട്ടുകൊടുക്കരുതെന്നും ശ്രുതി പറയുന്നുണ്ട്. സംഭവം പുറംലോകമറിഞ്ഞതോടെ ഭർതൃ മാതാവും ആത്മഹത്യക്ക് ശ്രമിച്ചു. അറസ്‌റ്റ് ഭയന്നാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് നിഗമനം. ഇവർ നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക