എറണാകുളം :കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ കീഴ്‌ക്കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതടക്കമുള്ള വിചാരണ നടപടികള്‍ താത്‌കാലികമായി തടഞ്ഞ് ഹൈക്കോടതി. വിടുതൽ ഹർജി വിചാരണ കോടതി തള്ളിയതിനെതിരെ, പ്രതി സന്ദീപ് നൽകിയ അപ്പീലിലാണ് കോടതി നടപടി.
ഈ മാസം 18 വരെയാണ് കുറ്റപത്രം വായിക്കുന്നത് കോടതി തടഞ്ഞത്. കേസ് ഡയറി ഹാജരാക്കാനും സർക്കാരിന് കോടതി നിർദേശം നൽകി. കഴിഞ്ഞ വർഷം മെയിലാണ് ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിൽ എത്തിച്ച പ്രതി സന്ദീപ് വന്ദന ദാസിനെ കൊലപ്പെടുത്തിയത്.