ഇടുക്കി: മുന്നാറിൽ നിരാഹാര സമരം തുടർന്ന് ഡീൻ കുര്യാകോസ് എം പി. ഇടുക്കിയിലെ തോട്ടം മേഖല നേരിടുന്ന വന്യജീവി ശല്യം പൂര്‍ണ്ണമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് മൂന്നാറില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
വന്യജീവി ആക്രമണം; മുന്നാറിൽ നിരാഹാര സമരം തുടർന്ന് ഡീൻ കുര്യാകോസ് എംപി - Dean Kuriakos MP
ഇടുക്കിയിലെ വന്യ മൃഗ ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപെട്ട് നിരാഹാര സമരം തുടർന്ന് ഡീൻ കുര്യാകോസ് എം പി
Published : Feb 28, 2024, 4:23 PM IST
സര്‍ക്കാരിന്‍റെ ബ്രാന്‍ഡ് അംബാസഡറായ പടയപ്പ എന്ന കാട്ടുക്കൊമ്പനെ പിടികൂടി മാറ്റുക, തെന്മലയിലും കഴിഞ്ഞ ദിവസം കന്നിമലയിലും ആക്രമണം നടത്തി ജീവനപഹരിച്ച കാട്ടാനകളെ പിടികൂടി മാറ്റുക, ഇടുക്കി ജില്ലയ്ക്ക് വനംവകുപ്പ് മന്ത്രി അനുവദിച്ച പ്രത്യേക ആര്‍ ആര്‍ ടി സംഘത്തെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടരുന്നത്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കാട്ടാനയും കടുവയും കാട്ടുപ്പന്നിയും ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ വനംവകുപ്പും സര്‍ക്കാരും നിസ്സംഗത പാലിക്കുകയാണെന്നും എം പി ആരോപിച്ചു. കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ആണ് സമരം ആരംഭിച്ചിരിക്കുന്നത്.