കേരളം

kerala

ETV Bharat / state

ക്രിക്കറ്റ് കോച്ച് കുട്ടികളെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ - HRC Registered Suomoto Case - HRC REGISTERED SUOMOTO CASE

പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാന്‍റിലാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് കെസിഎയുടെ വാദം. ഈ സാഹചര്യത്തിലാണ് വിശദീകരിക്കണം ആവശ്യപ്പെട്ട് കമ്മീഷൻ കെസിഎയ്ക്ക് നോട്ടീസ് അയച്ചത്.

CRICKET COACH RAPE CASE  കോച്ച് കുട്ടികളെ പീഡപ്പിച്ച സംഭവം  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു  TRIVANDRUM RAPE CASE
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 7, 2024, 4:43 PM IST

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കോച്ച് പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ചു. ഇത്തരം ഒരു സംഭവം നടക്കാനിടയായ സാഹചര്യം കെസിഎ വിശദീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

കഴിഞ്ഞ പത്ത് വർഷമായി കെസിഎയിലെ കോച്ചാണ് പീഡന കേസിൽ പ്രതിയായ വ്യക്‌തി. നിലവില്‍ ഇയാള്‍ പോക്സോ കേസിൽ റിമാന്‍റിലാണ്. ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെ ഇയാൾ തെങ്കാശിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടികളുടെ നഗ്ന ചിത്രം പകർത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്.

സംഭവത്തിന് ശേഷം കുട്ടികളും രക്ഷിതാക്കളും മാനസിക സമ്മർദ്ദത്തിലാണ്. ഒരു പെൺകുട്ടിയുടെ പരാതിയെ തുടര്‍ന്ന് മറ്റു കുട്ടികളും പരാതിയുമായി രംഗത്തെത്തുകയായിരുന്നു. എന്നാൽ ഇതൊന്നും കെസിഎ അറിഞ്ഞില്ലെന്നാണ് പറയുന്നത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

Also Read:പതിനൊന്നുകാരന് ലൈംഗിക പീഡനം; പ്രതിയ്ക്ക് 65 വര്‍ഷം കഠിനതടവും പിഴയും

ABOUT THE AUTHOR

...view details