കേരളം

kerala

ETV Bharat / state

സിപിഎം ഏരിയ സമ്മേളനത്തിൽ ഉയർത്താനിരുന്ന കൊടിമരം മോഷണം പോയി; പൊലീസ് ആന്വേഷണം - CPM FLAGPOLE STOLEN AT KASARAGOD

സിപിഎം ഏരിയ സെക്രട്ടറി കെഎ മുഹമ്മദ് ഹനീഫ് കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകി.

CPM KERALA  KASARAGOD NEWS  സിപിഎം കൊടിമരം മോഷണം  LATEST MALAYALAM NEWS
മോഷണം പോയ കൊടിമരം (ETV Bharat)

By ETV Bharat Kerala Team

Published : Nov 18, 2024, 3:25 PM IST

കാസർകോട് :സിപിഎം കാസർകോട് ഏരിയ സമ്മേളനത്തിൽ ഉയർത്താൻ തയ്യാറാക്കി വച്ചിരുന്ന കൊടിമരം മോഷണം പോയി. കൂഡ്‌ലു സുരേന്ദ്രൻ സ്‌മൃതി മണ്ഡപത്തിന് അടുത്ത് സൂക്ഷിച്ചിരുന്ന കൊടിമരമാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് മോഷണം പോയതെന്ന് പ്രവർത്തകർ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അവസാന മിനുക്ക് പണികൾ പൂർത്തിയായ ശേഷം ടാർപായ കൊണ്ട് പൊതിഞ്ഞുവച്ചാണ് പ്രവർത്തകർ സ്ഥലത്ത് നിന്ന് പോയത്. ഇന്ന് വൈകിട്ട് ആയിരുന്നു കൊടിമരം ഉയർത്തേണ്ടിരുന്നത്. രണ്ടാഴ്‌ച കൊണ്ട് തയ്യാറാക്കിയ കൊടിമരം ആയിരുന്നു ഇതെന്നും ഇതുവരെയുള്ള പാർട്ടി കോൺഗ്രസ് നടന്ന വർഷവും സ്ഥലങ്ങളുടെ അടക്കം പേര് വിവരങ്ങളുമുള്ള കൊടിമരമായിരുന്നു ഇതെന്നും പ്രവർത്തകർ പറയുന്നു.

ALSO READ:'പിണറായി വിജയൻ സംഘപരിവാറിന് കൈത്താങ്ങ്'; പാണക്കാട് തങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ലീഗും കോണ്‍ഗ്രസും

മോഷണം സംബന്ധിച്ച് സിപിഎം ഏരിയ സെക്രട്ടറി കെഎ മുഹമ്മദ് ഹനീഫ് കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകി. പൊലീസ് ആന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details