കേരളം

kerala

ETV Bharat / state

'ഹേമ കമ്മറ്റി റിപ്പോർട്ട് ഉണ്ടായിട്ടും മുകേഷിനെ എന്തിന് സ്ഥാനാർഥിയാക്കി?, ഇപിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ല'; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം - CPM KOLLAM DISTRICT CONFERENCE

ഇപി ജയരാജനടക്കമുള്ള നേതാക്കൾക്കെതിരെ വരും ജില്ലാ സമ്മേളനങ്ങളിലും അണികളുടെ രോഷം ഉയരുമെന്നാണ് വിലയിരുത്തൽ

EP Jayarajan and Mukesh  Hema committe Report  സിപിഎം ജില്ലാ സമ്മേളനം  ഇപി ജയരാജൻ എം മുകേഷ്
EP JAYARAJAN AND MUKESH (ETV Bharat)

By ETV Bharat Kerala Team

Published : Dec 11, 2024, 5:51 PM IST

കൊല്ലം:സിപിഎം ജില്ലാ സമ്മേളനത്തിൽ ഇപി ജയരാജനും, മുകേഷിനും എതിരെ രൂക്ഷ വിമർശനം. ഇപിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ച പുറത്തുവന്നത് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സമ്മേളനത്തിൽ പൊതുവായി ആക്ഷേപം ഉയർന്നത്.

ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിൻ്റെ കൈവശമുണ്ടായിട്ടും എന്തിനാണ് എം മുകേഷിനെ ലോക്‌സഭാ സ്ഥാനാർഥിയാക്കിയതെന്നും സമ്മേളനത്തിൽ ചോദ്യം ഉയർന്നു. കൂടാതെ എം മുകേഷ് എംഎൽഎയെ സ്ഥാനാർഥിയാക്കിയത് ആരുടെ നിർദേശപ്രകാരമാണെന്നും രൂക്ഷമായ വിമർശനം ഉണ്ടായി.

CPM district conference (ETV Bharat)

ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചതിനു ശേഷം നടന്ന ചർച്ചയിലാണ് ഇ പി ജയരാജനും, മുകേഷ എംഎൽഎക്കുമെതിരെ ഏരിയ കമ്മിറ്റിയിൽ വിമർശങ്ങൾ ഉണ്ടായത്. ഏഴോളം ഏരിയ കമ്മിറ്റികളാണ് വിമർശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാത്രികാലങ്ങളിൽ മുകേഷ് പ്രചാരണത്തിന് എത്തിയില്ലന്നും പാർട്ടി പ്രവർത്തകർക്ക് പരിഗണന നൽകിയില്ലെന്നുമുള്ള വിമർശനങ്ങളും ഉയർന്നു. മറ്റൊരു സ്ഥാനാർഥിയായിരുന്നെങ്കിൽ വലിയ പരാജയം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നും വിമർശനം ഉയർന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ചടയമം​ഗലം ഏരിയ കമ്മറ്റിയിൽ നിന്നുള്ള അം​ഗങ്ങളാണ് മുകേഷിനെതിരെ വിമർശനം ഉന്നയിച്ചത്. ജില്ലക്ക് പുറത്തുനിന്നുള്ള ഒരു സ്ഥാനാർഥിയായിരുന്നെങ്കിൽ പോലും ഇത്തരം ദയനീയമായിട്ടുള്ള പരാജയം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പലപ്പോഴും മുകേഷിൽ നിന്ന് സ്ഥാനാർഥിയെന്ന നിലയിലുള്ള സമീപനം ഉണ്ടായില്ലെന്നും വിമർശനം ഉയർന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഏരിയ കമ്മറ്റികളിൽ നിന്നും ഇത്തരത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയരാൻ സാധ്യതയുണ്ട്. വരും ജില്ലാ സമ്മേളനങ്ങളിലും ഇപി ജയരാജനടക്കമുള്ള നേതാക്കൾക്കെതിരെ അണികളുടെ രോഷം ഉയരുമെന്നാണ് വിലയിരുത്തൽ.

അതേസമയം കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇത്തവണ സമ്മേളനത്തിനില്ല. കയ്യാങ്കളിയില്‍ കലാശിച്ച കുരുനാഗപ്പള്ളിയില്‍ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഏഴ് അംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവില്‍ ഏരിയ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്.

ആശയപരമായ കടുത്ത വിയോജിപ്പുകളുടെ കാലം കഴിഞ്ഞെന്ന ആത്മവിശ്വാസവുമായാണ് ഇത്തവണ സിപിഎം സംഘടനാ സമ്മേളനങ്ങളിലേക്ക് കടന്നത്. ഏര്യാ സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോൾ പൊട്ടിത്തെറികളായി. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്താണ് വിഭാഗീയത തെരുവിലെത്തിയത്. ഒടുവിൽ സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടെത്തിയാണ് കരുനാഗപ്പള്ളി ഏര്യാ കമ്മിറ്റി പിരിച്ച് വിട്ട് അഡ്ഹോക്ക് കമ്മിറ്റിയെവച്ചത്.

സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്ത് തന്നെ ഇത്തരം പൊട്ടിത്തെറിയുണ്ടായത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ബ്രാഞ്ച് മുതൽ ഏര്യാ സമ്മേളനങ്ങളിൽ വരെ നിറഞ്ഞ് നിന്ന രാഷ്‌ട്രീയ ചര്‍ച്ചകൾക്കും ജില്ലാ സമ്മേളനങ്ങളോടെ മൂര്‍ച്ഛയേറും. തുടര്‍ഭരണത്തിൻ്റെ ആലസ്യത്തിലാണ് കീഴ്ഘടങ്ങൾ എന്നാണ് നേതൃത്വം വിമ‍ശിക്കുന്നത്. എന്നാൽ തിരിച്ചടിക്കാൻ വിവാദങ്ങളുടെ വൻ നിര തന്നെ ഉണ്ട്.

Read More: സിനിമ വിവാദവും മുകേഷിന്‍റെ രാജിയാവശ്യവും; ഇപിയെ ഒതുക്കി സിപിഎം ശ്രമിച്ചത് ട്വിസ്റ്റിനോ - EP expulsion from LDF Convener

ABOUT THE AUTHOR

...view details