എറണാകുളം:ഭ്രമയുഗം സിനിമയുടെ സി.ബി.എഫ്.സി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നാളത്തേക്ക് മാറ്റി (The High Court Adjourned The Petition Against Bramayugam To Tomorrow). പുഞ്ചമണ്‍ ഇല്ലത്തെ പിഎം ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ദുർമന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമ റിലീസ് ചെയ്‌താൽ കുടുംബത്തിന്‍റെ സൽപ്പേരിനെ ബാധിക്കും. കുടുംബത്തിന്‍റെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്‍റെ പേരും അണിയറ പ്രവർത്തകർ തീരുമാനിച്ചതെന്നാണ് ആരോപണം.
ഭ്രമയുഗം സിനിമയുടെ സിബിഎഫ്‌സി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യം; ഹർജി നാളത്തേക്ക് മാറ്റി ഹൈക്കോടതി - സിബിഎഫ്‌സി സർട്ടിഫിക്കറ്റ്
ഭ്രമയുഗം സിനിമ കുടുംബത്തിന്‍റെ സൽപ്പേരിനെ ബാധിക്കുമെന്ന് കാണിച്ച് സമർപ്പിച്ച ഹർജി നാളത്തേക്ക് മാറ്റി ഹൈക്കോടതി

Published : Feb 13, 2024, 4:23 PM IST
അതിനാൽ സി.ബി.എഫ്.സി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സിനിമയിലെ കഥാപാത്രത്തിന്‍റെ പേര് കൊടുമൺ പോറ്റിയെന്നാക്കാൻ അപേക്ഷ നൽകിയതായി അണിയറ പ്രവർത്തകർ കോടതിയെ അറിയിച്ചു.
അണിയറപ്രവർത്തകരുടെ അപേക്ഷ പരിശോധിക്കുകയാണെന്നും അപേക്ഷയിൽ സി.ബി.എഫ്.സി ഇന്ന് തീരുമാനമെടുക്കുമെന്നുമാണ് കേന്ദ്രം അറിയിച്ചത്. കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പേര്. സിനിമയുടെ ടീസർ കണ്ട് മാത്രമാണ് ആരോപണമെന്ന് അണിയറ പ്രവർത്തകർ കോടതിയെ അറിയിച്ചിട്ടുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയെ ആസ്‌പദമാക്കിയാണ് സിനിമ. ദുർമന്ത്രവാദവും കുഞ്ചമൺ പോറ്റിയുമാണ് സിനിമയിലെ കേന്ദ്ര വിഷയം.