പത്തനംതിട്ട : മുതിർന്ന കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി അന്തരിച്ചു. തിരുവല്ലയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്‍പ്പകവാടി, 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു.