കേരളം

kerala

ETV Bharat / state

കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിലിട്ട് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശി അറസ്‌റ്റിൽ - Concrete Mixing Unit Worker Murder - CONCRETE MIXING UNIT WORKER MURDER

അസം സ്വദേശിയായ തൊഴിലാളിയെ കമ്പനിയിൽ കോൺക്രീറ്റ് മിക്‌സിംഗ് മെഷീനിൽ ജോലിചെയ്‌ത് കൊണ്ടിരിക്കെ മെഷീൻ സ്വിച്ച് ഓൺ ചെയ്‌ത് കൊലപ്പെടുത്തുകയായിരുന്നു

തൊഴിലാളിയെ കൊലപ്പെടുത്തി  CONCRETE MIXING UNIT WORKER  KOTTAYAM  കോൺക്രിറ്റ് കമ്പനി കൊലപാതകം
A native of Tamil Nadu has been arrested in the case of Murder Of A Concrete Mixing Unit Worker (Reporter)

By ETV Bharat Kerala Team

Published : May 3, 2024, 4:51 PM IST

കോട്ടയം: കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിലിട്ട് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശി അറസ്‌റ്റിൽ കോട്ടയം വാകത്താനം ഇരവുചിറയിലെ കോൺക്രിറ്റ് കമ്പനിയിൽ അസം സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ സഹപ്രവർത്തകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട് സ്വദേശിയായ പാണ്ടി ദുരൈ (29) യാണു പിടിയിലായത്.

അസം സ്വദേശി ലേമാൻ കിസ്‌ക് (19) ആണ് കൊല്ലപ്പട്ടത്. കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്‍റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ കമ്പനിയിലെ ഹെൽപ്പർ ആയ ലേമാനെ കോൺക്രീറ്റ് മികണ്ടസിങ് യൂണിറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഏപ്രിൽ 26നാണ് സംഭവം നടന്നത്. വാകത്താനം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. പ്രഥമ ദൃഷ്‌ടിയില്‍ അസ്വഭാവിക മരണത്തിന് കേസ് രജിസ്‌റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ നടത്തിയ ശാസ്‌ത്രീയമായ അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ജോലിക്ക് എത്തിയ യുവാവ് മിക്‌സർ മെഷീനുള്ളിൽ ക്ലീൻ ചെയ്യാൻ ഇറങ്ങിയ സമയം പാണ്ടി ദുരൈ മെഷീന്‍റെ സ്വിച്ച് ഓൺ ചെയ്യുകയും, തുടര്‍ന്ന് മെഷീനുള്ളിൽ നിന്ന് താഴെ വീണ യുവാവിനെ ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്‌റ്റ് കുഴിയിൽ കൊണ്ട് തള്ളുകയുമായിരുന്നു. ഇതിനുശേഷം ഇയാൾ കമ്പനിയിൽ സ്ലറി വേസ്‌റ്റ് സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തി ജെസിബി കൊണ്ട് ഈ വേസ്‌റ്റ് ടിപ്പറിലാക്കിയതിനു ശേഷം യുവാവ് കിടന്നിരുന്ന വേസ്‌റ്റ് കുഴിയിലേക്ക് കൊണ്ട് തള്ളുകയും ചെയ്‌തു.

പിന്നീട് രണ്ട് ദിവസത്തിനുശേഷം മൃതദേഹം കൈ ഉയർന്ന നിലയിൽ വേസ്‌റ്റ് കുഴിക്കുള്ളിൽ കാണപ്പെടുകയായിരുന്നു. കമ്പനിയിലെ ഇലക്‌ട്രീഷ്യൻ വർക്ക് കൂടി ചെയ്‌തിരുന്ന പാണ്ടി ദുരൈ, സംഭവസമയത്ത് സ്ഥലത്തെ സിസിടിവി ഇൻവെർട്ടർ തകരാർ ആണെന്ന് പറഞ്ഞ് ഓഫ് ചെയ്‌തിരുന്നതായും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.

Also Read :കക്കൂസ് മാലിന്യം തള്ളുന്നത് ചിത്രീകരിച്ച യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം - Murder Attempt Towards Youths

ABOUT THE AUTHOR

...view details