കേരളം

kerala

ETV Bharat / state

വീണ്ടും പോര്; അതേ നാണയത്തില്‍ തിരിച്ചടിച്ച് മുഖ്യമന്ത്രി, ഗവര്‍ണറുടെ പരാമര്‍ശം അനാവശ്യമെന്ന് കത്തില്‍

മറച്ചുവയ്‌ക്കാനുണ്ടെന്ന പരാമര്‍ശം അനാവശ്യമെന്ന് മുഖ്യമന്ത്രി. ഗവര്‍ണറുടെ കത്തില്‍ പ്രതിഷേധമെന്നും പ്രതികരണം.

By ETV Bharat Kerala Team

Published : 4 hours ago

GOVERNOR ARIF MOHAMMAD KHANS LETTER  GOVERNOR LETTER TO CM  GOVERNOR CM CLASH  ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം
Governor Arif Mohammed Khan, CM Pinarayi Vijayan (ETV Bharat)

തിരുവനന്തപുരം :ഗവർണർക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. വിവരങ്ങൾ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്‌ചയില്ലെന്നും മുഖ്യമന്ത്രി ഗവർണർക്ക് കത്തിലൂടെ മറുപടി നൽകി. തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമർശമാണ്. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

ഇന്നലെയായിരുന്നു സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരനോടും ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനോടും നേരിട്ട് എത്തണമെന്നും വിവരങ്ങൾ കൈമാറണമെന്നും ഗവർണർ ആവശ്യപ്പെട്ടത്. ഇതിന് തയാറല്ലെന്ന് സർക്കാർ അറിയിച്ചതോടെ ഗവർണർ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവയ്‌ക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. ഈ കത്തിന് മുഖ്യമന്ത്രി ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്.

ഗവർണറുടെ കത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നൽകി. തനിക്ക് ഒളിക്കാൻ എന്തോ ഉണ്ടെന്ന ഗവർണറുടെ പരാമർശം അടിസ്ഥാന രഹിതമാണ് എന്നും കത്തിൽ പറഞ്ഞു. താൻ ദേശവിരുദ്ധ പരാമർശം നടത്തിയിട്ടില്ല എന്നും സ്വർണക്കടത്ത് തടയേണ്ടത്, സംസ്ഥാനം അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർ വളച്ചൊടിച്ച കാര്യങ്ങളാണ് മനസിലാക്കിയിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടി. സ്വർണക്കടത്ത് തടയാൻ ഗവർണർ ആണ് കേന്ദ്രത്തോടാണ് പറയേണ്ടതെന്നും കത്തിൽ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതോടൊപ്പം, ദേശ വിരുദ്ധ പ്രവർത്തനമെന്നു താൻ ഒരിടത്തും പരാമർശിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവാദ അഭിമുഖം, ദി ഹിന്ദു തന്നെ തിരുത്തി ഖേദ പ്രകടനം നടത്തി. വാർത്ത സമ്മേളനത്തിൽ താൻ പറഞ്ഞത് സ്വർണം പിടിച്ച കേസുകൾ മാത്രമാണെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. ഗവർണറുമായി ഇക്കാര്യത്തിൽ തർക്കത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: നവകേരള സദസിലെ 'രക്ഷാപ്രവര്‍ത്തന' പ്രസ്‌താവന; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

ABOUT THE AUTHOR

...view details