കേരളം

kerala

ETV Bharat / state

ബിജെപി എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും, കോണ്‍ഗ്രസിനേയും ജനങ്ങള്‍ ശിക്ഷിക്കും: മുഖ്യമന്ത്രി - Cm about lok sabha election 2024 - CM ABOUT LOK SABHA ELECTION 2024

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായതിന്‍റെ നേർവിപരീത ഫലമാകും ഇത്തവണ ഉണ്ടകുകയെന്നും ബിജെപി നയത്തോട് ചേർന്ന നിൽക്കുന്ന യുഡിഎഫ് ജയിക്കണോ അതേ എൽഡിഎഫ് ജയിക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LOK SABHA ELECTION 2024  CM PINARAYI VIJAYAN  NDA BJP  CONSTITUANCY
ബിജെപി എല്ലാ മണ്ഡലങ്ങളിലും അവഗണനീയമായ അവസ്ഥയിലേക്കോ തള്ളപ്പെടുമെന്ന് മുഖ്യമന്ത്രി

By ETV Bharat Kerala Team

Published : Apr 16, 2024, 11:59 AM IST

തൃശൂർ:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പില്‍ ബിജെപിയും അവരുടെ മുന്നണിയായ എന്‍ഡിഎയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഏറ്റവും തീക്ഷ്‌ണമായ ഘട്ടത്തിലേക്ക് കടക്കുകയാണ് സംസ്ഥാനം. ഇനി അവശേഷിക്കുന്നത് ഒൻപതു ദിവസം മാത്രമാണ്. ഇന്നേക്ക് പത്താം ദിവസം വോട്ടെടുപ്പാണ്. പതിമൂന്ന് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഉറപ്പിച്ച് പറയാനാകുന്ന ഒരു കാര്യം, ഇത്തവണ എൽഡിഎഫ് മികച്ച വിജയം നേടും എന്ന് തന്നെയാണ്.

2019 ൽ ഉണ്ടായതിന്‍റെ നേർ വിപരീതമായ ഫലമാണ് ഇത്തവണ ഉണ്ടാവുക. ബിജെപിയും ആ പാർട്ടി നയിക്കുന്ന മുന്നണിയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്കോ അവഗണനീയമായ അവസ്ഥയിലേക്കോ തള്ളപ്പെടും. കോൺഗ്രസ് നയിക്കുന്ന മുന്നണിക്ക് കേരള ജനത കനത്ത ശിക്ഷ നൽകും.

വർഗീയതയുടെ കരങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച് ജനപക്ഷ ഭരണത്തിലേക്ക് നയിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇത്. സംഘ പരിവാറിന്‍റെ ജനവിരുദ്ധ രാഷ്ട്രീയത്തെ നഖശിഖാന്തം എതിർക്കുന്ന എൽഡിഎഫ് വിജയിക്കണോ, ബിജെപി നയങ്ങളോട് ചേർന്ന് നിൽക്കുന്ന യുഡിഎഫ് ജയിക്കണോ എന്ന മൂർത്തമായ ചോദ്യമാണ് വോട്ടർമാർക്ക് മുന്നിലുള്ളത്.

സംഘപരിവാറിന്‍റെ പരാജയം ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യ രാജ്യത്തെ പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി, ഒരു പരിക്കും ഏശാതെ നിലനിർത്താനുള്ള ദൗത്യമാണ് ഈ തെരഞ്ഞെടുപ്പിന്‍റേത്. കേരളത്തെയും കേരളീയരെയും ലോകത്തിന് മുന്നിൽ ഇകഴ്ത്തിക്കാട്ടാനും അവഹേളിക്കാനും ഒറ്റതിരിഞ്ഞു ആക്രമിക്കാനുമുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരായ ജനവിധിയാണ് ഇത്തവണ ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇലക്‌ടറൽ ബോണ്ട് ലോകത്തെ ഏറ്റവും വലിയ കൊള്ള' എന്ന് രാഹുൽ ഗാന്ധി:ബിജെപി സർക്കാർ അവതരിപ്പിച്ച ഇലക്‌ടറൽ ബോണ്ട് ലോകത്തെ ഏറ്റവും വലിയ കൊള്ളയെന്ന് രാഹുൽ ഗാന്ധി. ഓരോ കണക്കും അടിവരയിട്ടുകൊണ്ടായിരുന്നു കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് മഹാറാലിയിലെ രാഹുൽ ഗാന്ധിയുടെ വിമർശനങ്ങള്‍.

ഇന്ത്യയിലെ 25 പണക്കാർക്ക് വേണ്ടി 16 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്‌പകൾ എഴുതിത്തള്ളി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 24 വർഷത്തെ തുകയ്ക്ക് തുല്യമാണ് ഇത്. രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഖനികൾ, പ്രതിരോധ കരാറുകൾ, ഊർജ്ജമേഖല, സൗരോർജ്ജമേഖല, അടിസ്ഥാന സൗകര്യവികസനം തുടങ്ങി എല്ലാം ഒരു ബിസിനസുകാരന് കൊടുത്തു. അതിന്‍റെ അനന്തരഫലമായി 45 വർഷത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയാണ് രാജ്യത്തുണ്ടായതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ALSO READ : 'കേരളത്തിലുള്ളത് മോദിയുടെ ലക്ഷ്യങ്ങള്‍ പ്രാപ്‌തമാക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ഥികൾ'; ബിജെപിയുടെ പ്രചാരണ യോഗത്തിൽ ശോഭന

ABOUT THE AUTHOR

...view details