കാസർകോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ കലക്‌ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കലക്‌ടറേറ്റിന് സമീപം പൊലീസ് പ്രവര്‍ത്തകരെ ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. ഇത് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്.
സംഘര്‍ഷത്തിനിടെ കെഎസ്‌യു സംസ്ഥാന സമിതി അംഗം സെറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ കസ്റ്റഡിയിലെടുത്ത സെറയെ പൊലീസ് വിട്ടയച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച സംഘം തിരികെ മടങ്ങി.