കേരളം

kerala

ETV Bharat / state

യുദ്ധക്കളമായി തലസ്ഥാനം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷമുണ്ടായത് പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുമ്പോള്‍.

Youth Congress Protest  യൂത്ത് കോൺഗ്രസ്‌ മാര്‍ച്ച്  കോണ്‍ഗ്രസ് നിയമസഭ മാര്‍ച്ച്  വിഡി സതീശന്‍  Congress Assembly Protest
Youth Congress Assembly Protest; Clashes Between Workers And Police

By ETV Bharat Kerala Team

Published : Feb 13, 2024, 3:16 PM IST

Updated : Feb 13, 2024, 4:20 PM IST

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ സംഘര്‍ഷം

തിരുവനന്തപുരം:ക്ഷേമ പെൻഷൻ കുടിശിക വിഷയം ഉയർത്തിക്കാട്ടി യൂത്ത് കോൺഗ്രസ്‌ നടത്തിയ നിയമസഭ മാർച്ചിൽ വൻ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാര്‍ച്ച് ഉദ്ഘാടനം ചെയ്‌ത് മടങ്ങിയതിന് ശേഷമാണ് സംഘർഷം ഉണ്ടായത് (Congress Assembly Protest).

മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചു. ഇതിനെ പൊലീസ് എതിര്‍ത്തതോടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലുകളും വടികളും എറിഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ സംസ്ഥാന സെക്രട്ടറി നാസിന്‍ പൂവിലിന് പരിക്കേറ്റു (Pension Issues In Kerala).

സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് തവണയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ആറ് മാസമായി മുടങ്ങി കിടക്കുന്ന ക്ഷേമ പെന്‍ഷന്‍ പുനഃസ്ഥാപിക്കല്‍ അടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം (Youth Congress Protest Thiruvananthapuram).

സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍:സർക്കാർ സകല മേഖലയിലും ദുരിതം വിതയ്ക്കുകയാണെന്ന് സമരം ഉദ്‌ഘാടനം ചെയ്‌ത് വിഡി സതീശൻ പറഞ്ഞു. സർവ്വ മേഖലകളിലും വിലക്കയറ്റമാണ് ഉണ്ടാകുന്നത്. പാവപ്പെട്ടവർക്ക് പെൻഷന്‍ ലഭിക്കാത്ത അവസ്ഥ. നിര്‍ധനരായ രോഗികള്‍ക്ക് പോലും ആശുപത്രികളില്‍ മരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെൻഷൻ ആരുടേയും ഔദാര്യം അല്ല, അവകാശമാണ്. അത് ഒരു സംസ്ഥാനത്തിന്‍റെ കടമയാണ്. പിണറായി സർക്കാർ അധികാരത്തിൽ വന്നത് ഞങ്ങൾ ഇത്രയും ആളുകൾക്ക് പെൻഷൻ കൊടുക്കുന്നു എന്ന് പറഞ്ഞാണ്. മറ്റൊരു വരുമാനവും ഇല്ലാത്തവർക്കാണ് പെൻഷൻ ലഭിക്കാനുള്ളത് (Youth Congress Leader Rahul Mamkootathil). ആരോഗ്യ മേഖലയിൽ അടക്കം രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നും വിഡി സതീശൻ പറഞ്ഞു (Clashes Between Youth Congress Workers And Police).

പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍:പെൻഷൻ തുക കൊണ്ട് മകൾക്ക് നൂറുകോടി ആസ്‌തിയുള്ള സംരംഭം തുടങ്ങിക്കൊടുത്ത മുഖ്യമന്ത്രി എന്തുകൊണ്ടാണ് സാധാരണക്കാരുടെ പെൻഷൻ മുടക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. പെൻഷന്‍റെ പേരിൽ നുണ പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ 6 മാസമായി പെൻഷൻ നൽകുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി (VD Satheesan).

Last Updated : Feb 13, 2024, 4:20 PM IST

ABOUT THE AUTHOR

...view details