കാസർകോട്:പുത്തരിച്ചോറും കേരള ഭക്ഷണവും കായലിൽ ഹൗസ് ബോട്ട് യാത്രയും കാസർകോടിന്‍റെ സൗന്ദര്യവും ആസ്വദിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കൽപനയും. അവധിക്കാലം ചെലവഴിക്കാൻ നാലു ദിവസം മുമ്പാണ് ഇരുവരും ബേക്കലിൽ എത്തിയത്.
ബേക്കലിന്‍റെയും വലിയപറമ്പയുടെയും സൗന്ദര്യം നുകർന്ന ജാർഖണ്ഡ് മുഖ്യമന്ത്രി അവിസ്‌മരണീയമായ അനുഭവങ്ങളുമായാണ് നാട്ടിലേക്ക് മടങ്ങിയത് . കേരള വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമായി കൂടിക്കാഴ്‌ച നടത്തി ജാർഖണ്ഡിലേക്ക് ക്ഷണിച്ച ശേഷമായിരുന്നു മടക്കം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മൂന്നു ദിവസത്തെ അവധിക്കാല വിശ്രമത്തിനായി ബേക്കലിൽ എത്തിയ ജാർഖണ്ഡ് മുഖ്യമന്ത്രി ഒരു ദിവസം കൂടി അധികം താമസിച്ചാണ് മടക്കം. ബേക്കൽ റിസോർട്ട്സ് ഡവലപ്മെൻറ് കോർപ്പറേഷന്‍റെ (ബിആർഡിസി) മാനേജിങ് ഡയറക്‌ടർ പി ഷിജിൻ കേരളത്തിന്‍റെ പരമ്പരാഗത രീതിയിലുള്ള ഉപഹാരവും ജാർഖണ്ഡ് മുഖ്യമന്ത്രിക്ക് നൽകി. ബിആർഡിസി പദ്ധതിയുടെ ഭാഗമായ താജ് ഹോട്ടലിലാണ് അദ്ദേഹം താമസിച്ചത്.
വലിയപറമ്പ് കായലിൽ ഹൗസ് ബോട്ടിൽ സഞ്ചരിച്ച അദ്ദേഹം കേരളത്തിന്‍റെ മനോഹാരിതയും ഇവിടുത്തെ ജനങ്ങളുടെ ശാന്തമായ പെരുമാറ്റത്തെപ്പറ്റിയും പ്രത്യേകം എടുത്തു പറഞ്ഞു. കോട്ടപ്പുറത്തെ തേജസ്വിനിപ്പുഴയിൽ ഉള്ളിവടയും ഉരുളക്കിഴങ്ങ് ബജിയും കഴിച്ചു. ബോട്ട് ജീവനക്കാർക്കൊപ്പം സെൽഫിയെടുത്താണ് മടങ്ങിയത്.
Also Read;കെജ്‌രിവാളിന് കിട്ടി, ഹേമന്ത് സോറന് കിട്ടിയില്ല: ഒരേ ജഡ്‌ജിമാര്‍ പരിഗണിച്ച രണ്ട് ജാമ്യാപേക്ഷകളുടെ കഥ