കോഴിക്കോട് : ചലച്ചിത്ര പ്രവര്‍ത്തകനും എഴുത്തുകാരനും, അശ്വനി ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായ ചെലവൂര്‍ വേണു അന്തരിച്ചു. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചലച്ചിത്ര നിരൂപകനായാണ് വേണു സിനിമ രംഗത്തേക്ക് പ്രവേശിച്ചത്.
ചലചിത്ര പ്രവർത്തകന്‍ ചെലവൂര്‍ വേണു അന്തരിച്ചു - Chelavoor Venu Passed Away - CHELAVOOR VENU PASSED AWAY
ചെലവൂര്‍ വേണു സിനിമ രംഗത്തേക്ക് പ്രവേശിച്ചത് ചലച്ചിത്ര നിരൂപകനായാണ്.
Published : Jun 3, 2024, 2:57 PM IST
|Updated : Jun 3, 2024, 3:16 PM IST
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'ഉമ്മ' എന്ന സിനിമയ്ക്ക് നിരൂപണമെഴുതി. ഒരു വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1971 മുതല്‍ കോഴിക്കോട് 'അശ്വിനി ഫിലിം സൊസൈറ്റി'യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഈ അടുത്ത കാലത്തും വേണു അശ്വനി ഫിലിം സൊസൈറ്റിയില്‍ സജീവമായിരുന്നു, ഇത്രയും കാലം ഒരു ഫിലിം സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച മറ്റൊരാൾ ഇന്ത്യയിലുണ്ടാവില്ല.
സൈക്കോ മനശാസ്ത്ര മാസികയുടെ പത്രാധിപരുമായിരുന്നു. മനസ് ഒരു സമസ്യ, മനസിന്‍റെ വഴികള്‍ എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രസിദ്ധീകരിച്ച കൃതികള്‍. പ്രശസ്‌ത സംവിധായകനായ ജോണ്‍ എബ്രഹാമിന്‍റെ ജീവിതം ആസ്‌പദമാക്കി സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.