കേരളം

kerala

ETV Bharat / state

സൂക്ഷിച്ചോ അവൻ വീണ്ടുമെത്തി: കുപ്രസിദ്ധ മോഷ്‌ടാവ് ബണ്ടി ചോറിന്‍റെതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം തുടങ്ങി പൊലീസ് - Suspected footage of Bunty Chor out

കുപ്രസിദ്ധ മോഷ്‌ടാവ് ബണ്ടി ചോറിന്‍റേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അമ്പലപ്പുഴ പൊലീസിനാണ് ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി

BUNTY CHOR  BUNTY CHOR IN KERALA  ബണ്ടി ചോർ  മോഷ്‌ടാവ് ബണ്ടി ചോർ
CCTV footage suspected to be of notorious thief Bunty Chor (ETV Bharat)

By ETV Bharat Kerala Team

Published : Jul 9, 2024, 10:56 PM IST

ആലപ്പുഴ:ഓടിക്കൊണ്ടിരിക്കുന്ന വാഹനം പോലും നിഷ്‌പ്രയാസം തട്ടിയെടുക്കാന്‍ കഴിവുള്ളവന്‍ എന്ന കുപ്രസിദ്ധി നേടി രാജ്യം മുഴുവന്‍ ഒരുപോലെ ഭീതിയോടെയും അത്ഭുതത്തോടെയും നോക്കിക്കണ്ട മോഷ്‌ടാവാണ് ബണ്ടി ചോര്‍.ഇപ്പൊൾ ബണ്ടി ചോറിന്‍റേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ അമ്പലപ്പുഴ പൊലീസിന് ലഭിച്ചു.

ദൃശ്യങ്ങളിൽ പൊലീസ് അന്വേഷണം തുടങ്ങി. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംശയം തോന്നിയയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. പ്രദേശത്തേ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ബണ്ടി ചോർ അവസാനമായി കോയമ്പത്തൂർ ജയിലിൽ ആയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ ജയിൽ മോചിതനായോ എന്നും പൊലീസ് പരിശോധിക്കുകയാണ്.

വിവിധസംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടി ചോർ. തിരുവനന്തപുരത്തെ മോഷണക്കേസിൽ കേരളത്തിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Also Read : തൃശൂർ കൊരട്ടിയിൽ വൻ കവർച്ച; വീട്ടിൽ നിന്ന് 35 പവൻ സ്വർണം കവർന്നു - Gold robbery in Thrissur

ABOUT THE AUTHOR

...view details