കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്‌റ്റ് പങ്കുവച്ച മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി അസ്‌ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്നാണ് കേസ്.
കെകെ ശൈലജക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്‌റ്റ്; ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു - Case against Muslim league member - CASE AGAINST MUSLIM LEAGUE MEMBER
വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ കെകെ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയ മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി അസ്‌ലമിനെതിരെയാണ് കേസെടുത്തത്.
Published : Apr 17, 2024, 9:28 AM IST
സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തിൽ വൈകാരികമായാണ് ശൈലജ പ്രതികരിച്ചത്. ഇതിന് പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി നൽകുകയും ചെയ്‌തിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയും നേതാക്കളുമാണ് ഇത്തരം അധിക്ഷേപങ്ങൾക്ക് പിന്നിലെന്നാണ് ശൈലജയും ഇടത് മുന്നണിയും ആരോപിക്കുന്നത്. സംഭവത്തിൽ യുഡിഎഫ് ഇന്ന് വാര്‍ത്ത സമ്മേളനം നടത്താനിരിക്കെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.