കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തം. ദേശീയപാതയില്‍ വടകര പുതിയ ബസ് സ്റ്റാന്‍റിന് സമീപമാണ് കാറിന് തീപിടിച്ചത്. രാവിലെ ഏഴുമണിയോടെ ആര്യഭവന്‍ ഹോട്ടലിന് സമീപത്താണ് അപകടമുണ്ടായത്.
ഓടിക്കൊണ്ടിരിക്കെ നടുറോഡില്‍ കത്തിയമര്‍ന്ന് കാര്‍, ഡ്രൈവര്‍ ഇറങ്ങിയോടി; വീഡിയോ
സംഭവം വടകര പുതിയ ബസ് സ്റ്റാന്‍റ് പരിസരത്ത്. തീപിടിച്ചത് അടക്കാത്തെരു സ്വദേശിയുടെ കാറിന്.
Published : 19 hours ago
അടക്കാത്തെരു സ്വദേശി കൃഷ്‌ണനിവാസില്‍ കൃഷ്‌ണമണിയുടെ കാറിനാണ് തീപിടിച്ചത്. രാവിലെ പെട്രോൾ നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് തീ പടർന്നത്. ഓടിക്കൊണ്ടിരിക്കെ കാറില്‍ നിന്ന് പുക ഉയരുന്നത് കാൽനടയാത്രക്കാരാണ് കണ്ടത്.
കാർ നിർത്തി ഡ്രൈവര്‍ പുറത്തേക്ക് ഓടി. പിന്നാലെ കാറില്‍ നിന്ന് തീ ആളി പടര്‍ന്നു. അഗ്‌നിരക്ഷാ സേനയുടെ വടകര യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപിടിച്ച കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
Also Read: കൊല്ലത്ത് കാറിന് തീയിട്ട് ഭാര്യയെ കൊന്നു; സുഹൃത്ത് പൊള്ളലോടെ ആശുപത്രിയില്‍