കോഴിക്കോട്:കൊടുവള്ളിയിൽ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. നെല്ലാങ്കണ്ടി ആനപ്പാറ കണ്ടാലമ്മല്‍ നിസാറിൻ്റെ മകന്‍ ആദില്‍ (14) ആണ് മരിച്ചത്. പെരുന്നാള്‍ ദിവസം രാവിലെ നെല്ലാങ്കണ്ടി പെട്രോള്‍ പമ്പിന് മുന്‍വശത്തായിരുന്നു അപകടം. പെട്രോള്‍ പമ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ സ്‌കൂട്ടറും താമരശ്ശേരി ഭാഗത്ത് നിന്ന് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു.
കൊടുവള്ളിയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു - YOUNG DIED IN ACCIDENT KODUVALLY - YOUNG DIED IN ACCIDENT KODUVALLY
സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.
Adhil (ETV Bharat)
Published : Jun 23, 2024, 11:28 AM IST
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്‌ച ഉച്ചയോടെയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. അപകടത്തിൻ്റെ ദൃശ്യം പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
Also Read:ഗോവണിയില്‍ നിന്നും കാല്‍ വഴുതി വീണു; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം