കാസര്‍കോട്:കര്‍ണാടക സൂറത്ത്കല്ലിലില്‍ നിന്നും റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. സൂറത്കല്‍ എന്‍ഐടിയിലെ അരീബുദ്ദീന്‍ (22) ആണ് മരിച്ചത്.
പെരുതടി അംഗണവാടിക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട ആള്‍ട്ടോ കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിനടയില്‍പെട്ട വിദ്യാര്‍ഥിയെ പൂടംകല്ലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.