കേരളം

kerala

ETV Bharat / state

ബസിൽ കുഴഞ്ഞുവീണ വയോധികന് രക്ഷകരായത് ജീവനക്കാര്‍; അതേ ബസില്‍ ആശുപത്രിയിൽ എത്തിച്ചു- വീഡിയോ - Bus Conductor and Driver saved life - BUS CONDUCTOR AND DRIVER SAVED LIFE

ബസിനുള്ളിൽ കുഴഞ്ഞു വീണ വായോധികനെ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ച് ഷാജീഷ് മോട്ടോര്‍സ് ജീവനക്കാർ രക്ഷകരായി.

CONDUCTOR AND DRIVER SHAJEE MOTORS  BUS EMPLOYEES SAVED LIFE OF OLD MAN  ബസിൽ കുഴഞ്ഞുവീണ ആളെ രക്ഷിച്ചു  ഷാജീ മോട്ടോഴ്‌സ്
Bus Conductor and Driver saved life of old man collapsed in bus (ETV Bharat)

By ETV Bharat Kerala Team

Published : Jul 15, 2024, 8:55 PM IST

ബസിൽ കുഴഞ്ഞുവീണ വയോധികന് ബസ് ജീവനക്കാര്‍ രക്ഷകരായി (ETV Bharat)

കോട്ടയം: ബസിനുള്ളിൽ കുഴഞ്ഞു വീണ വായോധികനെ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ രക്ഷകരായി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് പോവുകയായിരുന്ന പാലാ നീലൂർ സ്വദേശിയെ ആണ് പാലായിലെ സ്വകര്യ ആശുപത്രിയിൽ എത്തിച്ചത്.

മുണ്ടക്കയം - പാലാ - മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജീസ് മോട്ടോഴ്‌സ് ജീവനക്കാരാണ് രക്ഷകരായത്. ഇന്ന്(15-07-2024) രാവിലെ 8 മണിയോടെ ബസ് മുത്തോലിയിൽ എത്തിയപ്പോഴാണ് യാത്രക്കാരന്‍ കുഴഞ്ഞുവീണത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ ബസ് നിർത്തി കണ്ടക്‌ടർ ഷൈജുവും ഡ്രൈവർ റിൻഷാദും ചേർന്ന് പ്രഥമശുശ്രൂഷ നൽകി. ശേഷം യാത്രക്കാരുമായി ബസ് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

Also Read:യാത്രയ്‌ക്കിടെ പ്രസവവേദന; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതി കുഞ്ഞിന് ജീവന്‍ നല്‍കി - WOMAN GAVE BIRTH IN KSRTC

ABOUT THE AUTHOR

...view details