ഇടുക്കി:കുറഞ്ഞ നിരക്കിലുള്ള അനേകം റീച്ചാര്‍ജ് പ്ലാനുകളാണ് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലിനുള്ളത്. പ്രീപെയ്‌ഡ് സിം ഉപയോക്താക്കള്‍ 797 രൂപ മുടക്കി റീച്ചാര്‍ജ് ചെയ്‌താല്‍ 300 ദിവസം വാലിഡിറ്റി ലഭിക്കുന്ന ഒരു ബിഎസ്എന്‍എല്‍ പ്ലാന്‍ പരിചയപ്പെടാം. ഇടയ്ക്കിടയ്ക്ക് റീച്ചാര്‍ജ് ചെയ്യുക എന്ന ആവശ്യമായി വരാത്ത ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ പാക്കേജാണിത്.
300 ദിവസമാണ് വാലിഡിറ്റിയെങ്കിലും കോളും ഡാറ്റയും അടക്കമുള്ള സൗജന്യ സേവനങ്ങള്‍ക്ക് നിശ്ചിത ദിവസങ്ങളുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. 797 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ 300 ദിവസത്തെ വാലിഡിറ്റിയാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് നല്‍കുന്നത്. റീച്ചാര്‍ജ് ചെയ്‌ത ശേഷമുള്ള ആദ്യ 60 ദിവസം പരിധിയില്ലാത്ത ഫ്രീ കോളിങ് ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും ലഭിക്കും.
ആദ്യ 60 ദിവസവും ദിനേന രണ്ട് ജിബി വീതം ഡാറ്റയും (ആകെ 120 ജിബി) ആസ്വദിക്കാം. ഈ പരിധി കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ഈ 60 ദിവസക്കാലവും 100 വീതം സൗജന്യ എസ്എംഎസുകളും ബിഎസ്എന്‍എല്‍ ഉപഭോക്താവിന് ലഭിക്കും.