തിരുവനന്തപുരം :നേമത്ത് പ്രണയം നിരസിച്ച യുവതിയെ യുവാവ് ബ്ലേഡ് കൊണ്ട് ആക്രമിച്ചു (woman injured in blade attack). നേമം പ്രാവച്ചമ്പലം കോൺവെന്‍റ് റോഡിൽ ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. വഴിയരികിൽ കാത്തുനിന്ന ആരിഫ് എന്ന യുവാവാണ് യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്.
തിരുവനന്തപുരത്ത് പ്രണയം നിരസിച്ച യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു - ബ്ലേഡ് ആക്രമണം
പ്രണയം നിരസിച്ച യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച ആരിഫ് എന്ന യുവാവിനെതിരെ കേസ്
blade attack
Published : Mar 5, 2024, 2:00 PM IST
ആക്രമണത്തിൽ യുവതിയുടെ കൈകൾക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ നേമം പൊലീസ് ആരിഫിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. പരിക്കേറ്റ യുവതി എം ജി കോളജ് വിദ്യാർഥിയാണ്.
യുവതിയോട് മുൻപ് ആരിഫ് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, യുവതി ഇത് നിരസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നാണ് പൊലീസ് നിഗമനം.