ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധയിടങ്ങളിൽ പക്ഷികളുടെ മുട്ട, ഇറച്ചി വിപണനം നിരോധിച്ചു. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉത്തരവിറക്കിയത്. കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, ചെറുതന, വീയപുരം, തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്ര തെക്ക്, പുറക്കാട്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചിങ്ങോലി, ചേപ്പാട്, ചെന്നിത്തല, കരുവാറ്റ, ഹരിപ്പാട്, മാന്നാര്‍, കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്, എടത്വ, ചങ്ങനശ്ശേരി മുന്‍സിപ്പാലിറ്റി, വാഴപ്പള്ളി, കടപ്ര, നെടുമ്പ്ര, പെരിങ്ങര, നിരണം എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയത്.
താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തു പക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്‌ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഏപ്രില്‍ 25 വരെ നിരോധിച്ചതായാണ് ജില്ല കലക്‌ടര്‍ അറിയിച്ചത്. നിയന്ത്രണം ഏർപ്പെടുത്തിയ പ്രദേശങ്ങളില്‍ വില്‍പനയോ കടത്തലോ നടക്കുന്നില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തും.