കേരളം

kerala

ETV Bharat / state

മണർകാട് സർക്കാർ ഫാമിൽ പക്ഷിപ്പനി; മുട്ടയും ഇറച്ചിയും വളവും ഉപയോഗിക്കുന്നതിൽ നിയന്ത്രണം - Bird Flu In Kottayam - BIRD FLU IN KOTTAYAM

മണർകാട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മേഖലയില്‍ ജാഗ്രത നിര്‍ദേശം. ഫാമില്‍ നിന്ന് ഒന്നുമുതല്‍ 10 കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രാഖ്യാപിക്കാന്‍ തീരുമാനം.

BIRD FLU CONFIRMED IN KOTTAYAM  STATE RUN POULTRY FARM KOTTAYAM  AVIAN FLU OUTBREAK IN KOTTAYAM  മണർകാട് സർക്കാർ ഫാമിൽ പക്ഷിപ്പനി
BIRD FLU IN KOTTAYAM (Source: ETV Bharat)

By ETV Bharat Kerala Team

Published : May 24, 2024, 12:42 PM IST

കോട്ടയം : മണർകാട് സർക്കാർ പ്രാദേശിക കോഴി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴി ഫാമിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കള്ളിങ്‌ ചെയ്യാനാണ്‌ ജില്ല ഭരണകൂടത്തിന്‍റെ നീക്കം. രോഗബാധിത പ്രദേശത്ത് അണുനശീകരണം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും കോഴി ഫാമിൽ നിന്ന് ഒന്ന് മുതൽ 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൂടാതെ കോഴി, താറാവ്, കാട എന്നിവയുടെ മുട്ട, ഇറച്ചി, വളം തുടങ്ങിയവയുടെ വിൽപ്പനയ്ക്കും നിരോധനം ഏർപ്പെടുത്തി. മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലുള്ള കോഴി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന്, ജില്ല കലക്‌ടർ വി വിഘ്നേശ്വരിയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റിൽ ചേർന്ന വകുപ്പുതല യോഗത്തിലാണ് നടപടികള്‍ സംബന്ധിച്ച തീരുമാനം.

തൊള്ളായിരത്തോളം കോഴികളെ ഫാമിൽ വളർത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ, ഫാമിൽ കൂട്ടത്തോടെ ചത്ത കോഴികളുടെ സാമ്പിളുകൾ പരിശോധിച്ചതോടെയാണ് എച്ച്5എൻ1 ബാധ സ്ഥിരീകരിച്ചത്.

മണർകാട് പഞ്ചായത്തിലെ 12, 13, 14 വാർഡുകളിലും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മൃഗസംരക്ഷണ വകുപ്പ്, റവന്യൂ, പൊലീസ്, വനം, ആരോഗ്യം, അഗ്നിരക്ഷ സേന, മോട്ടോർവാഹന വകുപ്പ് എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ല കലക്‌ടർ നിർദേശം നൽകി.

ALSO READ:കോട്ടയത്തെ കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി; ഒരു കിലോമീറ്റർ ചുറ്റളവില്‍ കള്ളിങ് നടത്തും

ABOUT THE AUTHOR

...view details