കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി: തിരുവല്ലയിലെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു - BIRD FLUE AT THIRUVALLA - BIRD FLUE AT THIRUVALLA

താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സംഭവം തിരുവല്ലയിലെ നിരണത്തെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിൽ.

പത്തനംതിട്ടയിൽ പക്ഷിപ്പനി  BIRD FLU AT PATHANAMTHITTA  BIRD FLU AT DUCK BREEDING CENTER  തിരുവല്ലയിൽ പക്ഷിപ്പനി
Bird flue at Thiruvalla (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 12, 2024, 5:18 PM IST

പത്തനംതിട്ട : സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിൽ തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്‌ചയാണ് ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. തുടർനടപടികള്‍ സ്വീകരിക്കുന്നതിനായി നാളെ (മെയ്‌ 13) കലക്‌ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് കള്ളിങ് അടക്കം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് വിവരം. നിരണത്തെ താറാവ് വളർത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞയാഴ്‌ച നിരവധി താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിനെത്തുടർന്നാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ സാമ്പിളുകള്‍ അയച്ച്‌ പരിശോധിച്ചത്.

കഴിഞ്ഞദിവസം ആലപ്പുഴയിലെ തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാർ പെരുവേലില്‍ ചാല്‍ പുഞ്ചയില്‍ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിലാണ് രോഗം കണ്ടെത്തിയത്. 70 ദിവസം പ്രായമുള്ള 10,000 താറാവുകളാണ് ഇവിടെയുള്ളത്. ഇതില്‍ 3000 എണ്ണം ചത്തു. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിർത്തികളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Also Read: പക്ഷിപ്പനി : അതിർത്തികളിൽ ചെക്ക് പോസ്‌റ്റുകൾ സ്ഥാപിച്ച് പരിശോധന

ABOUT THE AUTHOR

...view details