തിരുവനന്തപുരം :കുളത്തൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29), ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
അൽ താഹിറിനൊപ്പം ബൈക്കിലുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാന് (19) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരയോട്ടത്തിനായി രൂപമാറ്റം വരുത്തിയ ബൈക്കാണ് അപകടമുണ്ടാക്കിയത്. നിയമലംഘനങ്ങൾ നടത്തിയതിന്‍റെ പേരിൽ ഈ വാഹനത്തിന്‍റെ പേരിൽ നിരവധി തവണ പിഴയിട്ടിരുന്നു.