കേരളം

kerala

മദ്യവിൽപന റെക്കോര്‍ഡിലേക്ക്; ഉത്രാടത്തലേന്ന് മാത്രം മലയാളി വാങ്ങിക്കൂട്ടിയത് 576 കോടി രൂപയുടെ മദ്യം - BEVCO ONAM SALE TO SET NEW RECORD

By ETV Bharat Kerala Team

Published : Sep 15, 2024, 12:18 PM IST

തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ് പൂരാട ദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യ വിൽപന നടന്നത്.

LIQUOR SALE IN KERALA ONAM 2024  BEVCO MAKES RECORD SALE ON POORADAM  ഓണം മദ്യവിൽപന റെക്കോര്‍ഡിലേക്ക്  ONAM 2024 RECORD SALE
BEVCO Onam sale to set new record (ETV Bharat)

തിരുവനന്തപുരം: ഉത്രാടത്തലേന്ന് സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ റെക്കോര്‍ഡ് മദ്യ വിൽപന. പൂരാടത്തിന് മാത്രം 576 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ് പൂരാട ദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യ വിൽപന നടന്നത്.

71.70 ലക്ഷം രൂപയുടെ മദ്യ വിൽപനയാണ് ഇവിടെ നടന്നത്. പതിവു പോലെ തന്നെ കരുനാഗപ്പള്ളിയാണ് തൊട്ടുപിന്നില്‍. ഇവിടെ 67.97 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു. ഇരിങ്ങാലക്കുട 65.54 ലക്ഷം, ചാലക്കുടി 64.91 ലക്ഷം, തിരൂര്‍ 64.02 ലക്ഷം, ചേര്‍ത്തല കോടതി ജംഗ്ഷന്‍ 60.36, ചങ്ങനാശ്ശേരി 57.05 ലക്ഷം എന്നിങ്ങനെയാണ് പൂരാട ദിനത്തിലെ മറ്റിടങ്ങളിലെ മദ്യവിൽപന.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അത്തം മുതല്‍ തിരുവോണ ദിനം വരെയുള്ള ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ മദ്യവിൽപനയാണ് ഓണക്കാല മദ്യ കച്ചവടവുമായി കണക്കാക്കിയിരുന്നത്. എന്നാല്‍ തിരുവോണ ദിനത്തില്‍ ബീവറേജസ് കോര്‍പ്പറേഷന് അവധി നൽകിയതോടെ ഉത്രാടം വരെയുള്ള ദിവസങ്ങളുടെ മദ്യവിൽപനയാണ് ഓണക്കാല മദ്യ വിൽപനയായി കണക്കാക്കുന്നത്. ഉത്രാടദിനത്തിലെ മദ്യവിൽപനയുടെ കണക്കുകള്‍ ബെവ്‌കോ ഉടന്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.

Also Read:ഓണത്തിന് വാഹനവുമായി പുറത്ത് പോകുന്നുണ്ടോ? ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ, ഇല്ലെങ്കില്‍ പണികിട്ടും

ABOUT THE AUTHOR

...view details