കേരളം

kerala

ETV Bharat / state

വടകര ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തട്ടിപ്പ്; മുൻ മാനേജർ പിടിയില്‍, പ്രതിക്കായി കേരള പൊലീസ് തെലങ്കാനയിലേക്ക് - Madha Jayakumar Arrested

തെലങ്കാനയിൽ നിന്നാണ് പ്രതി പിടിയിലായത്. തെലങ്കാന പൊലീസിന്‍റെ കസ്‌റ്റഡിയിലുള്ള പ്രതിയെ അറസ്‌റ്റ് ചെയ്യാൻ കേരള പൊലീസിന്‍റെ അന്വേഷണ സംഘം പുറപ്പെട്ടു.

BANK GOLD FRAUD CASE ARREST  FORMER BANK MANAGER ARRESTED  സ്വർണ്ണ പണയ തട്ടിപ്പ്  ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര
Madha Jayakumar (ETV Bharat)

By ETV Bharat Kerala Team

Published : Aug 19, 2024, 8:10 AM IST

കോഴിക്കോട്:വടകരബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് 26 കിലോ സ്വർണം തട്ടിയ കേസിൽ മുൻ ബാങ്ക് മാനേജർ പിടിയിൽ. തെലങ്കാനയിൽ നിന്നാണ് മധ ജയകുമാർ പിടിയിലായത്. തെല്ലങ്കാന പൊലീസിന്‍റെ കസ്‌റ്റഡിയിലുള്ള പ്രതിയെ അറസ്‌റ്റ് രേഖപ്പെടുത്താനായി കേരള പൊലീസിന്‍റെ അന്വേഷണ സംഘം പുറപ്പെട്ടു.

മൂന്ന് വർഷം മാനേജരായി ബാങ്കിലുണ്ടായിരുന്ന മധ സ്ഥലം മാറി പോയതിന് പിന്നാലെ എത്തിയ പുതിയ മാനേജർ നടത്തിയ പരിശോധനയിലാണ് ബാങ്കിലെ 26 കിലോ പണയ സ്വർണം മുക്കുപണ്ടമാണെന് തെളിഞ്ഞത്. സ്ഥലം മാറിയ മധ ജയകുമാർ പുതിയ സ്ഥലത്ത് ചുമതല ഏൽക്കാതെ മാറി നിൽക്കുകയും ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങുകയുമായിരുന്നു.

ഒടുവിൽ എല്ലാത്തിനും പിന്നിൽ സോണൽ മാനേജറാണെന്നും, കാർഷിക വായ്‌പയുടെ മറവിൽ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേർന്ന് വൻ തട്ടിപ്പാണ് നടന്നതെന്നും വ്യക്തമാക്കി വീഡിയോയുമായി പ്രതി രംഗത്തെത്തിയിരുന്നു. 17 കോടിയുടെ സ്വർണമാണ് ബാങ്കിൽ നിന്നും നഷ്‌ടമായത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ സ്വർണമാണ് പണയം വെച്ചതെന്നും, സോണൽ മാനേജരുടെ നിർദേശ പ്രകാരം ആണ് കാർഷിക ഗോൾഡ് ലോൺ നൽകിയതെന്നുമായിരുന്നു മധ ജയകുമാറിന്‍റെ പ്രധാന വിശദീകരണം. പ്രതി അറസ്‌റ്റിലാകുന്നതോടെ ഇക്കാര്യങ്ങളിലെല്ലാം വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ബാങ്കിലെത്തി പരിശോധന നടത്തും. കേസ് അന്വേഷണം ഏറ്റെടുത്തതിന് ശേഷം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ആദ്യമായാണ് ബാങ്കിൽ നേരിട്ട് എത്തുന്നത്. ബാങ്ക് മുൻ മാനേജർ മധ ജയകുമാറിന്‍റെ വിഡിയോയിൽ പറയുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിലെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണസംഘം നേരിട്ട് കാണും. തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് ജയകുമാർ ആരോപിക്കുന്ന ബാങ്ക് സോണൽ മാനേജരുടെ മൊഴിയും രേഖപ്പെടുത്തും.

Also Read:വടകര ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തട്ടിപ്പ്; 'മുങ്ങിയതല്ല, താന്‍ അവധിയിലാണ്'; വീഡിയോ സന്ദേശവുമായി പ്രതി മധ ജയകുമാര്‍

ABOUT THE AUTHOR

...view details