കണ്ണൂർ :അഴീക്കലിലെ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പടെ സിപിഎം പ്രവർത്തകരായ എട്ടുപേരെ അഞ്ചുവർഷം തടവ് ശിക്ഷയ്‌ക്കും 25,000 രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ട് കോടതി. വെള്ളക്കലിലെ ബിജെപി പ്രവർത്തകരായ കല്ലിക്കോട്ട് വീട്ടിൽ കെ നിതിൻ, കല്ലക്കുടിയൻ വീട്ടിൽ കെ നിഖിൽ എന്നിവരെ ആക്രമിച്ച കേസിലാണ് കണ്ണൂർ അസിസ്റ്റൻ്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.
2017 നവംബർ 11 ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അർജുൻ ആയങ്കി ഉൾപ്പെടെ എട്ടു പേരടങ്ങുന്ന സംഘം നിതിൻ, നിഖിൽ എന്നിവരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇരുമ്പ് കമ്പി, വാൾ എന്നിവ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നും 11 സാക്ഷികളെയും 27 രേഖകളും ഹാജരാക്കി.