പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥന്‍ പിടയില്‍. മദ്രാസ് റെജിമെന്‍റിലെ നായിക് സുബൈദാറായ തിരുവല്ല സ്വദേശിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റു ചെയ്‌തത്. പോക്‌സോ ഉൾപ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പതിനാലുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാന്‍ ശ്രമം; സൈനികൻ അറസ്റ്റിൽ - Army officer arrested in pocso
പെണ്‍കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് വെള്ളം ചോദിച്ചെത്തിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
Published : Mar 9, 2024, 10:40 PM IST
ഇന്ന് (09-03-2024) രാവിലെ 10 മണിയോടെയാണ് സംഭവം. പതിനാലുകാരരിയായ പെണ്‍കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഈ സമയം വെള്ളം ചോദിച്ചെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഇയാളുടെ കയ്യിൽ കടിച്ചതോടെ പിടിവിട്ടു. രക്ഷപെട്ടോടിയ പെൺകുട്ടി അയല്‍പക്കത്തെ വീട്ടിലെത്തി വിവരം അറിയിച്ചു. ഓടിക്കൂടിയ അയല്‍വാസികള്‍ ചേര്‍ന്ന് പ്രതിയെ തടഞ്ഞുവെച്ച് തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു.
Also Read :പോക്‌സോ കേസ് : കുനിഗൽ ഹംഗറഹള്ളി മഠത്തിലെ സ്വാമിജി അറസ്റ്റിൽ