എറണാകുളം : ആലുവയിലെ യുവാവിന്‍റെ കൊലപാതകത്തില്‍ പ്രതി മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. ജിം ഉടമയായ ചുണങ്ങംവേലി എരുമത്തല ചാലപ്പറമ്പിൽ കൃഷ്‌ണ പ്രതാപ് (25)നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്ഥാപനത്തിലെ മുൻ പരിശീലകനായ കണ്ണൂർ സ്വദേശി സാബിത്താണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്‌ച രാവിലെ ആയിരുന്നു ദാരുണമായ കൊലപാതകം. സാബിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി, കയ്യിൽ കരുതിയ ആയുധം കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. സാബിത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. സാബിത്തിനോടൊപ്പം വീട്ടിൽ താമസിച്ചിരുന്നവരാണ് ഇയാളെ വീട്ടുമുറ്റത്ത് കുത്തേറ്റു വീണ നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.