പാലക്കാട്/കോട്ടയം: ആലപ്പുഴ കളർകോട് വാഹനാപകടത്തിന്‍റെ ഞെട്ടലിൽ ആണ് ശേഖരീപുരം ഗ്രാമം. പാലക്കാട് ഭാരത് മാതാ സ്‌കൂൾ അധ്യാപകനായ വൽസന്‍റെയും അഭിഭാഷകയായ ബിന്ദുവിന്‍റെയും ഏകമകനാണ് അപകടത്തിൽ മരിച്ച ശ്രീദീപ് വൽസൻ. പഠനത്തോടൊപ്പം കായികരംഗത്തും മികവ് തെളിയിച്ച ശ്രീദീപ് സംസ്ഥാനതല ഹർഡിൽസ് താരമാണ്. 2017-18 ൽ ഒരു രാജ്യാന്തര മത്സരത്തിലും പങ്കെടുത്തു. ഷൂട്ടിങ്ങിലും മികവ് തെളിയിച്ചിട്ടുണ്ട്.
രണ്ടാമത്തെ ശ്രമത്തിലാണ് എൻട്രൻസിലൂടെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്. അപകട വാർത്ത അറിഞ്ഞ നിമിഷം മുതൽ ശേഖരീപുരം ശ്രീവിഹാർ വീട്ടിലേക്ക് ആളുകളുടെ ഒഴുക്കാണ്. പഠനത്തോടൊപ്പം കായിക രംഗത്തും മികവ് തെളിയിച്ച വിദ്യാർഥിയായിരുന്നു ശ്രീദീപ് എന്ന് കായിക പരിശീലകൻ ഹരിദാസ് അനുസ്‌മരിച്ചു. സംസ്‌കാര സ്ഥലവും സമയവും മൃതദേഹം വിട്ടുകിട്ടിയ ശേഷം തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക